---
title: "കണ്ണൂരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് കോടതി ; അധ്യാപകർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം"
english_title: "The court said that the incident of suicide of a student in Kannur was unfortunate; Conditional anticipatory bail for teachers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101698/The court said that the incident of suicide of a student in Kannur was unfortunate; Conditional anticipatory bail for teachers"
published_at: "2023-03-07T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406b77c9ac44_images.jpeg"
keywords: []
---

# കണ്ണൂരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് കോടതി ; അധ്യാപകർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

> **Lead Summary:** തലശ്ശേരി പെരളശ്ശേരി എ.കെ.ജി. എച്ച്.എസ്.എസ്. എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്ക് ജില്ലാ കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

## Article Content

തലശ്ശേരി പെരളശ്ശേരി എ.കെ.ജി. എച്ച്.എസ്.എസ്. എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്ക് ജില്ലാ കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

ക്ലാസ് അധ്യാപിക വി.വി.സോജ, കായികാധ്യാപകൻ ജി.രാഗേഷ് എന്നിവർക്കാണ് മുൻകൂർ ജാമ്യമനുവദിച്ചത്. ഇരുവരെയും പോലീസ് കസ്റ്റ ഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെ ന്ന് കോടതി കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടാൽ ഹാജരാകണം. രാവിലെ എട്ടിന് ഹാജരായാൽ വൈകീട്ട് അഞ്ചിന് വിട്ടയക്കണം.

അതിനിടയിൽ അറസ്റ്റ് രേഖപ്പെടുത്താം. തെളിവ് ശേഖരിക്കുക യും ചെയ്യാം. വിദ്യാർഥിനിയും നാലുസുഹൃത്തുക്കളും ഡസ്കിൽ റീഫിൽ മഷികൊണ്ട് എഴുതുകയും ക്ലാസ് മുറി, ഡെസ്ക്, ചുമർ എന്നിവിടങ്ങളിൽ മഷിയാക്കു കയും ചെയ്തു.

അധ്യാപിക ശാസിക്കുകയും രക്ഷിതാവിനെ കൂട്ടി വരണമെന്ന് പറയുകയും ചെയ്തു. ഇതേ തുടർന്ന് വിദ്യാർ ഥിനി ആത്മഹത്യ ചെയ്തെന്നാണ് കേസ്.

ഫെബ്രുവരി ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിരുന്നു. ചക്കരക്കല്ല് പോലീസ് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. വിദ്യാർഥിനിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപകർക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.

സംഭവം ദൗർഭാഗ്യകരവും വിദ്യാർഥികളെ സ്കൂളിലയക്കുന്ന രക്ഷിതാക്കൾക്ക് വിഷമമുണ്ടാക്കുന്നതുമാണെന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജില്ലാ ജഡ്ജി ജി.ഗിരീഷ് പറഞ്ഞു. മികച്ച അക്കാദമിക്ക് നിലവാരമുള്ള വിദ്യാർഥിനി യാണ് മരിച്ചത്.

രക്ഷിതാക്കൾ ക്ക് ഇത് ഉൾക്കൊള്ളാനാകില്ല. അധ്യാപകർ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്ന നിഗമനത്തിലാ ണ് കോടതി മുൻകൂർ ജാമ്യമനു വദിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101698/The court said that the incident of suicide of a student in Kannur was unfortunate; Conditional anticipatory bail for teachers)